Malayalam Short Story, Pranayam | love by N.OS

   പ്രണയം | N.OS
  
"അവസാനത്തെ ,
ട്രെയിൻ പോയോ " അമിത്ത് സ്റ്റേഷൻ മാസ്റ്ററോട് തിരക്കി .
"ഏയ് പോയിട്ടില്ല 12 മണിക്കാണ് ട്രെയിൻ"സ്റ്റേഷൻ മാസ്റ്ററുടെ മറുപടി ഒരു ആശ്വാസം എന്നപോലെ അവനു തോന്നി .
അവളെവിടെ അമിത്ത് കണ്ണുകൾ അന്വേഷിച്ചു .
'ആയിഷ ' അവൾ പ്ലാറ്ഫോമിൽ നിരത്തിയിട്ടിരിക്കുന്ന കസേരയുടെ ഒരറ്റത്ത് പുതിയ ജീവിതത്തിലേക്കുള്ള പെട്ടിയുമായി ഇരിക്കുന്നുണ്ട് .
"കാന്തത്തിന്റെ ശക്തിയാണ് ആ പെണ്ണിന്റെ കണ്ണിനു , ആ കണ്ണിൽ വീണുപോയതാ ഞാനും, അമിത്തിന്റെ മനസ്സു പ്രണയകാലത്തിലേക് യാത്രയായി.

പാൽ ചിരിയാണവകൾക് നോക്കിനിന്നു പോകും , സുറുമ എഴുതിയ ആ കണ്ണുകൾ കണ്ട അന്നു അമിത്ത് ഒരു തീരുമാനം എടുത്തു , "കെട്ടുവാണെങ്കിൽ ഇവളെ കെട്ടണം അല്ലെങ്കിൽ ഹനുമാന്റെ ഭക്തനാകണം" .
പിന്നെ ആയിഷയെ തേടിയുള്ളൊരു നെട്ടോട്ടമായിരുന്നു .
അവൾ നടന്ന വഴികളിൽ അവളുടെ നിഴലായി അവൻ കുറെ നടന്നു . ഇടക്ക് വച്ചു പെണ്ണൊന്ന് തിരിഞ്ഞുനോക്കും അപ്പോൾ നെഞ്ചിനകത്തൊരു പിടപ്പുണ്ട് മധുരമുള്ളൊരു വേദന .
അന്ന് നല്ല മഴയുള്ള ഒരു ദിവസം , മഴ നനയാതെയിരിക്കാന്‍ ഹരി വായനശാലയുടെ തിണ്ണയിലേക് ഓടി കയറി .
പെട്ടെന്ന് അവളും അവിടേക്കു ഓടികയറി , എന്തു പറയാണമെന്നറിയതെ ഹരി അവളുടെ കണ്ണുകളിലേക്കു നോക്കി നിന്നു . ആ കണ്ണുകൾ തന്നിൽനിന്നും എന്തോ കേൾക്കാൻ പ്രതീക്ഷിക്കുന്നതുപോലെ ഹരിക്ക് തോന്നി .
"എനിക്ക് തന്നെ ഇഷ്ടമാണ്"
സർവശക്തിയും എടുത്തു അവൻ പറഞ്ഞു .
അവൾ ഒന്നും മിണ്ടിയില്ല , ബാഗിൽ നിന്നും കുടയെടുത്ത് വെളിയിലേക്ക് ഇറങ്ങി .
ആ കുട അമിത്തിനായി വെളിയിൽ കാത്തതുനിന്നു .
മഴയെ സാക്ഷിയാക്കി ആ കുടകീഴിൽ ഇരുവരും അവരുടെ മനസ്സ് തുറന്നു .
ആ കുടകീഴിൽ നിന്നാരംഭിച്ച പ്രണയം ഇന്ന് ഈ റെയിൽ വേ സ്റ്റേഷനിൽ എത്തുമെന്നു പ്രതീക്ഷിച്ചില്ല .
വളരെ പെട്ടന്നായിരുന്നു അവരുടെ പ്രണയം നാട്ടിലും വീട്ടിലും പരന്നത് .
ആരും അവരുടെ പ്രണയം കണ്ടില്ല , കണ്ടതവരുടെ മതം മാത്രം . മതഭ്രാന്തന്മാരുടെ കണ്ണിൽ മതമല്ലേ കാണാൻ കഴിയൂ .
അടികൊണ്ടു വീങ്ങിയ മുഖവുമായി ആയിഷ അമിത്തിനെ കാണാൻ ചെന്നിരുന്നു , ആയിരം തീക്കനൽ നെഞ്ചിൽ വാരിയിടുന്ന വിങ്ങലായിരുന്നു അമിത്തിനു ആ ദിവസം .
അന്ന് അവർ തീരുമാനിച്ചു ജീവിതവും മരണവും ഒരിമിച്ചെന്നു .
ഇന്ന് അവർ ഈ റയിൽവേ സ്റ്റേഷനിൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ ജീവിക്കും .
പടവെട്ടാൻ ഇരുകൂട്ടരും വെറിപൂണ്ട തിരച്ചിലിലാണ് . അവർക്ക് വേണ്ടത് രണ്ടു ശവങ്ങളാണ് .
അകലെ നിന്നും ട്രെയിന്റെ ശബ്ദം കേൾക്കുന്നു , പുതിയ ജീവിതത്തിലേക്കുള്ള ഒരു വെളിച്ചം അമിത്തിനു അനുഭവപെട്ടു .
പക്ഷെ അപ്പോഴേക്കും മതഭ്രാന്തു മൂത്ത കാട്ടാളർ അവിടെ എത്തിയിരുന്നു .
തന്റെ അച്ഛന്റെ കൈയിൽ വടിവാൾ കണ്ടതും അവനു അച്ഛനോടുള്ള പേടി മാറി ഒരുതരം വെറുപ്പായി.
അപ്പോഴേക്കും ആയിഷ ഓടിവന്നു അമിത്തിന്റെ കയ്യിൽ മറുകെ പിടിച്ചു . വിട്ടുകളയല്ലേ എന്നു ആ കണ്ണുകൾ അവനോടു പറയുന്നതുപോലെ തോന്നി .
ജനിപ്പിച്ച പിതാക്കന്മാർ തന്നെ മക്കളുടെ മരണത്തിനയുള്ള പ്രഹരം അവരിൽ ഏല്പിച്ചു .
അവർ രണ്ടുപേരും മക്കളുടെ നിലവിളിക്കല്ല മതത്തിന്റെ കൊലവിളിയാണ് ചെവികൊണ്ടത്.
തുടരെ തുടരെയുള്ള വെട്ടുകൾ അതിലെപ്പോഴോ ആയിഷയുടെ ജീവൻ യാത്രയായി .
ദൗത്യം പൂർത്തിയാക്കി അച്ഛന്മാർ രണ്ടുപേരും കളം ഒഴിഞ്ഞു .
അവളുടെ കൈകൾ മരവിച്ചു അവന്റെ കയ്യെ ഒരിക്കലും വേർപിടിവികാൻ കഴിയാത്തോളം ആലിംഗനം ചെയ്തു.
അവൻ ഒരിക്കൽ കൂടി അവളുടെ കണ്ണുകളിലേക്കു നോക്കി , " കാന്തത്തിന്റെ ശക്തിയാണ് പെണ്ണിന്റെ കണ്ണിനു " അവന്റെ മനസവനോട് ഉരുവിട്ടു .
അങ്ങനെ അവന്റെ കണ്ണിലും ഇരുട്ടുകയറി .
അവിടെയുണ്ടായ ചുവന്ന കടലിൽ നിന്നും ഒരു ദൈവത്തിനും ഹിന്ദുവിന്റെയും മുസ്ലിമിന്റെയും രക്തം വേർത്തിരിക്കാനായില്ല .

Comments