moovanthiofficial@gmail.com | Short Story : Author Ar.

നിഴല്‍  

                                   വൈദ്യുതി വിളക്കുകൾ പ്രഭചൊരിയുന്ന വഴിയിലൂടെ ഞാൻ നടന്നു നീങ്ങി. അനുഗമിച്ച് എന്റെ നിഴൽ ഒപ്പമുണ്ട്. ഇടയ്ക്കിടെ ഞാൻ തിരിഞ്ഞ് നോക്കി, എന്റെ നിഴൽ കൂടെ ഉണ്ടോ എന്നറിയാൻ. എന്റെ ഉള്ളം വിറച്ചുകൊണ്ടിരിന്നു. മുന്നോട്ട് പോകുന്തോറും വൈദ്യുതി വിളക്കുകളുടെ പ്രകാശം വന്നു. അവ മുന്നോട്ടുള്ള പാതയെ വെളിച്ചത്തിൽ ലയിപ്പിച്ചു. ഒരുവട്ടം കൂടി ഞാൻ തിരിഞ്ഞ് നോക്കി ഭയത്തോടെ, നിഴൽ കൂടെ ഇല്ല. എന്റെ നെഞ്ചിടിപ്പ് ശാന്തമായി, എന്റെ കണ്ണുകൾ അലസമായി. കാലചക്രം എനിക്ക് ചുറ്റും തിരഞ്ഞു കൊണ്ടിരുന്നു. മുകളിൽ ആകാശം ഇല്ല , ഞാൻ പിന്നിട്ട പാത അവിടെ ഇല്ല, ശൂന്യത മാത്രം. വഴിവിളക്കുകൾ അവസാനിക്കുന്ന ഇടം തേടി ഞാൻ മുന്നോട്ട് യാത്ര തുടർന്നു. നിഴലിനെ ഉപേക്ഷിച്ച്, ആകാശവും ഭൂമിയും പ്രപഞ്ചവും ഇല്ലാത്ത അജ്ഞാതതയിലേക്ക്.


Comments