malayalam poem Drought, വരള്‍ച്ച

 

വരൾച്ച | കവിത 

 Ar. | moovanthiofficial

എന്നോവിരിഞ്ഞ പൂവിതളുകൾ കൊഴിഞ്ഞു
അന്നോളമറിയാത്ത ഇലകൾ കൊഴിഞ്ഞു
വേനലിൽ വാടിയ തൈമരം വീണുപോയി
വരണ്ട മണ്ണിൽ വിരിയാത്ത പൂവുകൾ
വരണ്ട മണ്ണിൽ മുളയ്ക്കാത്ത തൈകൾ
വരണ്ട മണ്ണിൽ കിളിർക്കാത്ത കതിരുകൾ
വരണ്ടു പോയതല്ല മണ്ണ്, വരണ്ടു പോയതല്ല മണ്ണ്
വിരിഞ്ഞു നിന്ന പൂക്കളിറുത്തപ്പോൾ
തളിർത്തു നിന്ന ഇലകൾ കൊഴിച്ചപ്പോൾ
വാടി വീണ തൈമരം കണ്ടപ്പോൾ
കൊയ്തു നിറച്ച കതിരുകൾ കഴിച്ചപ്പോൾ
തിരഞ്ഞു നോക്കിയില്ല വരണ്ട മണ്ണിനെ
തിരിഞ്ഞ് നോക്കിയില്ല വരണ്ട മണ്ണിനെ...

Comments

Post a Comment