മകള്‍ | N.OS
മകള്‍
"ചേട്ടാ
വണ്ടി ഒന്നു
പെട്ടന്നു വിടമോ?" ഇത് തുടരെ കേട്ടുകൊണ്ട് ഇരുന്ന കൊണ്ടാകാം ഡ്രൈവർക്ക് ഒരു മടിപ്പ് അനുഭവപെട്ടു . "ഞാൻ കാറാണ് ഓടിക്കുന്നത് വിമാനം അല്ല" എല്ലാം ഡ്രൈവർമാരെയും പോലെ അയാൾ മറുപടി പറഞ്ഞു .
പെട്ടന്നു വിടമോ?" ഇത് തുടരെ കേട്ടുകൊണ്ട് ഇരുന്ന കൊണ്ടാകാം ഡ്രൈവർക്ക് ഒരു മടിപ്പ് അനുഭവപെട്ടു . "ഞാൻ കാറാണ് ഓടിക്കുന്നത് വിമാനം അല്ല" എല്ലാം ഡ്രൈവർമാരെയും പോലെ അയാൾ മറുപടി പറഞ്ഞു .
പ്രവാസി
ആണല്ലേ? ഡ്രൈവർ
അവനോടു ചോദിച്ചു.
"അതെ"
എന്ന അവന്റെ
മറുപടിക്ക് പിറകെ ഡ്രൈവർ
വേറൊരു ചോദ്യം ,
ഭാര്യയെ
കാണാനാണോ ഇത്രയും തിടുക്കം
?
"ഏയ്
അല്ല എനിക്കെന്റെ മോളെ കാണണം"
മോളെ എന്നുള്ള
വിളിയിൽ അവന്റെ കണ്ണിൽ
വാത്സല്യത്തിന്റെ മിഴിനീർ
രൂപപ്പെട്ടു .
മൂന്നു
വർഷം മുൻപാണ് ഞാനെന്റെ ഗർഭിണിയായ
ഭാര്യയെ ഒറ്റക്കാക്കി അങ്ങോട്ടു
പോയത് , അവൻ
പറഞ്ഞു തുടങ്ങി .
" മൂന്നു
വർഷങ്ങൾക്ക് ശേഷം വീണ്ടും
നാട്ടിലേക്ക് ,".
"ഇപ്പോൾ
എന്റെ മകൾക്ക് മൂന്ന് വയസ്സായി
, ഞാൻ
ഇതുവരെ അവളെ കണ്ടട്ടില്ല ."
"ഫോണിലൂടെ
അവളെന്നെ അച്ഛാ എന്നു വിളിക്കും
, ആ
വിളി മാത്രമേ കെട്ടിട്ടുള്ളൂ
",
ഇന്നെന്റെ മോളെ എനിക് കാണണം കൊതി തീരുവോളം ഉമ്മ വെക്കണം , ചോറു വാരി കൊടുക്കണം , അവളോടൊപ്പം കളിക്കണം ".
ഇന്നെന്റെ മോളെ എനിക് കാണണം കൊതി തീരുവോളം ഉമ്മ വെക്കണം , ചോറു വാരി കൊടുക്കണം , അവളോടൊപ്പം കളിക്കണം ".
"അവൾ
എന്നെ പോലെയായെന്നാണ് 'അമ്മ
പറഞ്ഞത് , എന്റെ
കണ്ണുകളാണവൾക് ".
ആയാൾ
സ്വബോധമില്ലാതെ പറഞ്ഞു
കൊണ്ടിരുന്നു.
പെട്ടന്ന്
ഡ്രൈവർ കാർ നിർത്തി ,
" ആശുപത്രിയിലേക്ക്
അല്ലേ പോകേണ്ടത് "?
ഡ്രൈവർ
തിരക്കി .
"അതേ
ചേട്ടാ മോൾക് ചെറിയ പനി അവർ
ഹോസ്പിറ്റലിൽ നിൽക്കാം എന്നാണ്
പറഞ്ഞത് " ,
അവൻ പറഞ്ഞു
തീരും മുൻപേ വണ്ടി ഹോസ്പിറ്റൽ
കവാടത്തിലേയ്ക്ക് പ്രവേശിച്ചു
.
വണ്ടി
നിർത്തിയതും അവൻ ഹോസ്പിറ്റലിലേക്ക്
ഓടി കയറി , മകളെ
കാണാനുള്ള വ്യഗ്രത അവനിൽ
പ്രകടമായിരുന്നു .
പക്ഷെ
പെട്ടന്ന് തന്നെ അവൻ തിരിച്ചു
വന്നു .
"എന്ത് പറ്റി , മകൾ എവിടെ" ? ഡ്രൈവർ തിരക്കി .
"എന്ത് പറ്റി , മകൾ എവിടെ" ? ഡ്രൈവർ തിരക്കി .
"അവർ
വീട്ടിലേക്കു പോയെന്നു ,
ഇനിയിപ്പോൾ
വീട്ടിൽ ചെന്നിട്ട് കാണാം
" എന്നുപറഞ്ഞു
അവൻ നിരാശയോടെ വണ്ടിയിലേക്ക്
കയറി .
പക്ഷെ
ഇപ്രാവശ്യം പറയാതെ തന്നെ
വണ്ടിയുടെ വേഗത കൂടി .
"സാർ
ഇതാണോ വീട്"
ഡ്രൈവർ
ചോദിച്ചു.
പക്ഷെ
അവിടെ എന്തോ അസ്വാഭാവികത
നിറഞ്ഞു നിന്നു .
ഇളം ചൂട്
കാറ്റിൽ വീടിനു മുൻപിൽ
കെട്ടിയ കറുത്തകൊടി പാറി
തുടങ്ങി .
എല്ലാവരുടെയും മുഖത്ത് സഹതാപം , ചിലർ ചുറ്റും കൂടിനിന്നു എന്തൊക്കയോ പറയുന്നുണ്ട് .
എല്ലാവരുടെയും മുഖത്ത് സഹതാപം , ചിലർ ചുറ്റും കൂടിനിന്നു എന്തൊക്കയോ പറയുന്നുണ്ട് .
അവന്റെ
കണ്ണുകൾ തന്റെ മകൾക്കായി
പരതാൻ തുടങ്ങി ,
.
ഉമ്മറത്തിണ്ണയിൽ
അച്ഛന്റെ അന്ത്യചുംബനത്തിനായി
കാത്തു കിടക്കുന്ന മകൾ ,
അവന്റെ കണ്ണുകൾ അണപൊട്ടി , നിറഞ്ഞ കണ്ണുകളോടെ അവൻ ആകാശത്തിലേക്ക് നോക്കി ഉറക്കെ നിലവിളിച്ചു " എന്റെ മോളെ ....."
അവന്റെ കണ്ണുകൾ അണപൊട്ടി , നിറഞ്ഞ കണ്ണുകളോടെ അവൻ ആകാശത്തിലേക്ക് നോക്കി ഉറക്കെ നിലവിളിച്ചു " എന്റെ മോളെ ....."
Comments
Post a Comment